ടെക്‌സസ് പാര്‍ക്കര്‍ കൗണ്ടിയില്‍ തീപിടിത്തം: മൂന്ന് പേര്‍ വെന്തുമരിച്ചു

പി പി ചെറിയാന്‍

പാര്‍ക്കര്‍ കൗണ്ടി(ടെക്‌സസ്): ടെക്‌സസ് സംസ്ഥാനത്ത് പാര്‍ക്കര്‍ കൗണ്ടിയില്‍ വീടിനു തീ പിടിച്ചു മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു.
ലേക്ക് കണ്‍ട്രി ഡ്രൈവിലുള്ള ഒരു ഇരുനില വീട്ടിലാണ് തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസസ് ഡിസ്ട്രിക്റ്റ് 6 ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തി.
വീടിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും, മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു.

തീപിടിത്ത കാരണം വ്യക്തമല്ല. പാര്‍ക്കര്‍ കൗണ്ടി ഫയര്‍ മാര്‍ഷലിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page