തിരുവനന്തപുരം: വസ്ത്രവില്‍പ്പനയുടെ മറവില്‍ മയക്കുമരുന്നു കടത്തുന്നത് പതിവാക്കിയ സംഘം അറസ്റ്റില്‍. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, ഈഞ്ചക്കല്‍ സ്വദേശി കിരണ്‍, ഇയാളുടെ പെണ്‍സുഹൃത്ത് സന്ധ്യ, മാതാവ് ബീന, അക്ഷയ് എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു 125 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
അഞ്ചാലംമൂട്ടില്‍ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് സംഘം എക്‌സൈസിന്റെ വലയില്‍ കുരുങ്ങിയത്. തിരുപ്പൂരില്‍ നിന്നു വസ്ത്രങ്ങളെടുത്തു മടങ്ങുകയാണെന്നാണ് കിരണ്‍ എക്‌സൈസിനെ അറിയിച്ചത്. കുടുംബത്തോടൊപ്പം കിരണിന്റെ ആദ്യ ഭാര്യയിലുള്ള മൂന്നു വയസുള്ള മകളും ഉണ്ടായിരുന്നു. ബംഗ്‌ളൂരുവില്‍ നിന്നു മയക്കുമരുന്നുമായി വരുന്നതിനിടയിലാണ് സംഘം അറസ്റ്റിലായതെന്നു അധികൃതര്‍ അറിയിച്ചു.








