ഇരുചക്രവാഹനത്തില്‍ നിന്ന് തെറിച്ച് റോഡില്‍ വീണു; പിന്നാലെ വന്ന ലോറിക്കടിയില്‍ പെട്ട് മലയാളി യുവതി മരിച്ചു, അപകടം ബംഗളൂരുവില്‍

ബംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. ബംഗളൂരു പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയും കോഴിക്കോട് ബാലുശേരി സ്വദേശിയുമായ മേധാ പൃഥ്വിരാജ്(30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്യുമ്പോള്‍ റെഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറിക്കടിയില്‍പെട്ടാണ് യുവതി മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയോടെ നടക്കും. റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിന്റെ ഉഷയുടെയും മകളാണ് മേധ. ഭര്‍ത്താവ്: ആകര്‍ഷ് എസ്. എല്‍. (ബംഗളൂരു). മകന്‍: ദക്ഷ് ആകര്‍ഷ്. സഹോദരന്‍: ഗൗതം പൃഥീ രാജ് (എം ബി എ വിദ്യാര്‍ത്ഥി പോണ്ടിച്ചേരി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page