814 ഗ്രാം എംഡി എം എയുമായി കോഴിക്കോട് സ്വദേശി ഗുരുഗ്രാമിൽ പിടിയിൽ; മുൻ പൈലറ്റിൽ നിന്ന് പിടികൂടിയത് 35 ലക്ഷം രൂപയുടെ മയക്കുമരുന്ന്

ഗുരുഗ്രാം: 35 ലക്ഷം രൂപയിലധികം വില വരുന്ന എംഡി എം എയുമായി മലയാളി പൈലറ്റ് പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി അർഷാദ് അലി(അജ്ജു – 33) ആണ് അറസ്റ്റിൽ ആയത്. ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റിൽ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തത്. 814 ഗ്രാം എം.ഡി.എം.എ ആണ് പ്രതിയിൽ നിന്ന് പിടികൂടിയത്. 35 ലക്ഷം വില വരുന്ന മയക്കുമരുന്നാണ് അർഷാദിന്റെ കൈവശം ഉണ്ടായിരുന്നത്.
സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റ് ആണ് അർഷാദ്. എൻഡിപിഎസ് ആക്ട് പ്രകാരം അർഷാദ് അലിക്കെതിരെ രാജേന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. നേരത്തെ ഒരു സ്വകാര്യ എയർലൈനിൽ പൈലറ്റായി പ്രവർത്തിച്ച അർഷാദ് അലി ഇപ്പോൾ ഒരു കമ്പനിയിലും പ്രവർത്തിക്കുന്നില്ല. 5 ലക്ഷം രൂപ അഡ്വാൻസ് നൽകി നോയിഡയിൽ നിന്നാണ് ഇയാൾ എംഡിഎംഎ വാങ്ങിയതെന്നാണ് വിവരം. ലഹരിമരുന്നു വിൽപനയ്ക്കു ശേഷം ബാക്കി തുക നൽകാനായിരുന്നു ധാരണ. അർഷാദും ലഹരി ഉപയോഗിക്കുന്ന ആളാണ്. സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങി ഉപയോഗിച്ചുവന്ന ഇയാൾ സാമ്പത്തിക നേട്ടം മനസിലാക്കിയാണ് ലഹരിമരുന്നു വിൽപന തുടങ്ങിയതെന്നാണ് സൂചന. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. വിശദമായി ചോദ്യം ചെയ്യാൻ പെലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെടും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page