കോഴിക്കോട്: ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിൽ. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് വടകര പൊലീസിന്റെ പിടിയിലായത്. ആവശ്യക്കാരുമായി നേരിട്ട് ഇടപെടാതെ ഇവരുടെ അക്കൗണ്ടിലായിരുന്നു ആവശ്യക്കാർ നേരിട്ട് പണം അയച്ചു നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടില്‍ എത്തിക്കൊണ്ടിരുന്നത് കഴിഞ്ഞദിവസം ആവിക്കല്‍ സ്വദേശിയെ എംഡിഎം.എയുമായി പിടികൂടിയിരുന്നു. ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കീര്‍ത്തനയില്‍ എത്തിയത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വടകര പൊലീസ് വലയിലാക്കിയത്. കീര്‍ത്തനയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച സാമ്പത്തിക രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അധ്യാപികയായ കാവ്യയിലേക്ക് അന്വേഷണം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.








