മലപ്പുറം: പ്രധാനമന്ത്രിക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മലപ്പുറം സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മിഥുനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈബര്‍ പട്രോളിംങ്ങിനിടെയാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് ഫസ്ബുക്കില്‍ നിന്നും നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു. പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. വെള്ളിയാഴ്ച പ്രധാനമന്ത്രിയെ വധിക്കുമെന്നാണ് വീഡിയോവിൽ പറയുന്നത്. പോസ്റ്റിന് താഴെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രകോപനപരമായ കമന്റുകള്‍ ഇട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.








