ആലപ്പുഴ: യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് (28)ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ റോബിന്‍ (26) ആണ് മനീഷിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് 5:30 മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം. റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. രണ്ടാഴ്ച മുമ്പാണ് റോബിൻ വാടക വീട്ടിൽ താമസം തുടങ്ങിയത്. വൈകിട്ട് മനീഷ് ഈ വാടകവീട്ടിൽ എത്തിയിരുന്നു. തുടർന്ന് ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വാക്കേറ്റത്തിനിടെ റോബിൻ മനീഷിനെ കുത്തിക്കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. കൊലനടത്തിയശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.








