ആഭരണപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് ഒരുലക്ഷത്തോടടുക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവുണ്ടായിരിക്കുന്നത്. വിലയേറിയും കുറഞ്ഞുമുള്ള ഒരു മാറ്റത്തിനാണ് വിപണി സാക്ഷ്യം വഹിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയും വൈകുന്നേരവുമായിട്ട് രണ്ട് തവണ സ്വര്‍ണവില ഇടിഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലത്തെ ഇടിവ് കൂടിയായതോടെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീണ്ടും ഒരിക്കല്‍ കൂടിയെത്തിയിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 165 രൂപ ഇടിഞ്ഞ് 12,845 രൂപയായി. പവന് 1320 രൂപ താഴ്ന്ന് 1,02,760 രൂപയിലെത്തി.
ഈ ഇടിവ് വെറും 2 ദിവസം കൂടി തുടര്‍ന്നാല്‍ മതി, പവന്‍ വില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തും.
സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ഇതൊരു ആശ്വാസ വില തന്നെയാണ്.
യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ എന്നിവയാണ് വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page