ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട പ്രധാന ഹെല്‍പ് ലൈന്‍ നമ്പരുകള്‍; എല്ലാ നമ്പരുകളും ടോള്‍ഫ്രീ, ഒരു ഫോണ്‍കോള്‍ ഒരു ജീവന്‍ രക്ഷിക്കും

തിരുവനന്തപുരം: ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ഒട്ടേറെ പ്രധാന ഹെല്‍പ്പ് ലൈന്‍ നമ്പരുകളുണ്ട്. പക്ഷെ എത്രപേര്‍ക്ക് ആ നമ്പരുകളെ കുറിച്ച് അറിയാം. 181 എന്ന നമ്പരാണ് മുഖ്യമന്ത്രി പരിഹാര പോര്‍ട്ടലിന്റേത്. വൈദ്യുതി സേവനവും പരാതികളും സംബന്ധിച്ച് 1912 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ മതി. മൃഗ സംരക്ഷണ സേവനത്തിനായി 1962 എന്ന നമ്പരിലും പൊലീസ് സേവനത്തിനായി 112,100 എന്നീ നമ്പരുകളിലും അഗ്നി ശമന സേനയെ 101 എന്ന നമ്പരിലും ആംബുലന്‍സ് സേവനത്തിനായി 102 എന്ന നമ്പരിലും ബന്ധപ്പെടാം. മറ്റു പ്രധാന ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: ട്രാഫിക് പൊലീസ് -103, ദുരന്ത നിവാരണ സേവനം-108, ചൈല്‍ഡ് ലൈന്‍ -1098, റെയില്‍വെ വിവര സേവനം- 139, അഴിമതി വിരുദ്ധ പരാതി-1031, റെയില്‍ അപകട സഹായം-1072, റോഡ് അപകട സഹായം-1073, മുഖ്യമന്ത്രി ഹെല്‍പ്പ് ലൈന്‍ -1076, ക്രൈം ഹെല്‍പ്പ് ലൈന്‍- 1090, വനിതാ ഹെല്‍പ്പ് ലൈന്‍-1091, ഭൂകമ്പ അടിയന്തിര സേവനം-1092, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ -1098, കര്‍ഷക കോള്‍ സെന്റര്‍ -1551, സിറ്റിസണ്‍ കോള്‍ സെന്റര്‍- 155300, രക്തദാനവും ബ്ലഡ് ബാങ്ക് സഹായവും -9480044444, സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ -1930, എല്‍ പി ജി ഗ്യാസ് ചോര്‍ച്ച/ അടിയന്തിര സേവനം-1906. എല്ലാ ഹെല്‍പ്പ് ലൈന്‍ നമ്പരുകളും ടോള്‍ ഫ്രീയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page