കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കുമ്പള പൊലീസ് എം ഡി എം എയുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കുമ്പള, ബംബ്രാണ, കല്ലട്ടി ഹൗസിലെ ഹംസ(40), കുണ്ടങ്കേരടുക്ക വെല്‍ഫയര്‍ സ്‌കൂളിനു സമീപത്തെ അബ്ദുല്‍ നിസാര്‍ (32) എന്നിവരെയാണ് കുമ്പള എസ് ഐ കെ പി ഗണേശനും സംഘവും അറസ്റ്റു ചെയ്തത്.
ഇന്നലെ രാത്രി 10 മണിയോടെ കുമ്പള ടൗണില്‍ വച്ചാണ് ഹംസയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ കൈയില്‍ നിന്നു 0.61 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മയക്കുമരുന്നിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് അബ്ദുല്‍ നിസാര്‍ കൈമാറിയതാണെന്നു ഹംസ മൊഴി നൽകിയതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് 0.9ഗ്രാം എം ഡി എം എയുമായി അബ്ദുല്‍ നിസാറിനെ അറസ്റ്റു ചെയ്തതെന്നു കൂട്ടിച്ചേര്‍ത്തു.







