പി പി ചെറിയാൻ
ന്യൂയോർക് :അമേരിക്കയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ വ്യാപകമായി തിരിച്ചുവിളിക്കുന്നു നിർമ്മാണത്തിലെ പിഴവ് മൂലം ഗുളികകൾ ശരീരത്തിൽ ശരിയായ രീതിയിൽ അലിഞ്ഞുചേരാത്തതിനെ തുടർന്നാണ് നടപടി. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ക്ലോർതാലിഡോൺ ടാബ്ലറ്റ്സ്യുഎസ്‌പി , 25 എം ജി ( ശരീരത്തിലെ അമിത ലവണങ്ങളും ജലാംശവും മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു ഡൈയൂററ്റിക് മരുന്നാണിത്). രാജ്യവ്യാപകമായി വിതരണം ചെയ്ത 11,460 കുപ്പി ഗുളികകൾ. (100, 1000 ഗുളികകൾ അടങ്ങിയ കുപ്പികൾ)ആണ് പിൻവലിക്കുന്നത് . ബാച്ച് കോഡുകൾ: RISA24001 (100 ടാബ്‌ലറ്റ് കുപ്പികൾ), RISB24002 (1000 ടാബ്‌ലറ്റ് കുപ്പികൾ). കാലാവധി (Expiry Date): 2027 ഏപ്രിൽ. ഇന്ത്യയിലെ ‘ഇൻവെൻഷ്യാ ഹെൽത്ത്‌കെയർ ലിമിറ്റഡ്’ നിർമ്മിച്ച ഈ മരുന്നുകൾ അമേരിക്കയിൽ വിതരണം ചെയ്തത് ‘റൈസിങ് ഫാർമ ഹോൾഡിങ്സ്’ ആണ്. നിർമ്മാണ കമ്പനി തന്നെയാണ് സ്വമേധയാ ഈ തിരിച്ചുവിളിക്കൽ ആരംഭിച്ചത്. ഗുളികകൾ കൃത്യമായി അലിയാത്തതു കൊണ്ട് മരുന്നിന്റെ ഫലപ്രാപ്തി കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ഈ മരുന്ന് ഉപയോഗിക്കുന്നവർ ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദ്ദേശം തേടാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.







