ഇന്ത്യയിലെ ഗ്രാമീണ വികസനത്തിനു കാലിഫോർണിയയിൽ $4 മില്യൺ (33 കോടിയിലധികം രൂപ) സമാഹരിച്ചു

പി പി ചെറിയാൻ

ഓറഞ്ച്, കാലിഫോർണിയ: ഇന്ത്യയിലെ ഗ്രാമീണ മേഖലകളുടെ വികസനത്തിനു കാലിഫോർണിയയിൽ നടന്ന ചടങ്ങിൽ 4 മില്യൺ ഡോളർ (ഏകദേശം 33 കോടിയിലധികം രൂപ) ധനസമാഹരണം നടത്തി. ‘ബെർക്ക്‌ലി ഹാസു ‘ മായി സഹകരിച്ച് പ്രവർത്തിക്കുന്ന ‘സ്മാർട്ട് വില്ലേജ് മൂവ്‌മെന്റ്’ സംഘടിപ്പിച്ച ആദ്യ വാർഷിക ഗാലയിലാണ് ഈ തുക സമാഹരിച്ചത്.കഴിഞ്ഞ ഒൻപത് വർഷമായി ഇന്ത്യയിലെ 1,200 ഓളം ഗ്രാമങ്ങളിലായി 16 ലക്ഷത്തിലധികം ആളുകളിലേക്ക് സമാധാനപരവും സുസ്ഥിരവുമായ വികസനം എത്തിക്കാൻ എസ് വി എമ്മിന് സാധിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ. ജെ. ശ്രീനിവാസ, പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മനു ഷാ, എസ് വി എം സ്ഥാപകൻ ഡോ. അനിൽ ഷാ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾക്കായി ഐഐടി ഖരഗ്പൂരുമായി സഹകരിച്ച് കുറഞ്ഞ ചെലവിലുള്ള ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണം വികസിപ്പിക്കും. കൂടാതെ 13 ലക്ഷത്തിലധികം ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സെന്ററും സ്ഥാപിക്കും.ഗുജറാത്ത്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ വിദ്യാർത്ഥികൾക്കായി സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്സ് ഇന്നൊവേഷൻ ലാബുകൾ വ്യാപിപ്പിക്കും. ഗ്രാമീണ മേഖലകളിലെ കൃഷി, ഉപജീവനമാർഗ്ഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും ഈ തുക വിനിയോഗിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page