സോഹ്‌റാൻ മംദാനി:2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫണ്ട് ശേഖരണം ആരംഭിച്ചു

പി പി ചെറിയാൻ

ന്യൂയോർക്ക്: ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട് ശേഖരണം ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനിആരംഭിച്ചു . സാധാരണയായി ഒരു മേയറും ഇത്ര നേരത്തെ അടുത്ത തിരഞ്ഞെടുപ്പിനായുള്ള ഫണ്ട് ശേഖരണത്തിലേക്ക് കടക്കാറില്ലെന്നിരിക്കെ, മംദാനിയുടെ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വലിയ സാമ്പത്തിക ശക്തികൾ രംഗത്തിറങ്ങുമെന്നും, അവരെ പ്രതിരോധിക്കാൻ ഇപ്പോഴേ ഒരുങ്ങണമെന്നും മംദാനി തന്റെ അനുയായികൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.

“നമ്മുടെ എതിരാളികൾ കൂടുതൽ പണവും മികച്ച സ്വാധീനവുമുള്ളവരാണ്. കഴിഞ്ഞ വർഷം നമ്മുടെ പ്രസ്ഥാനത്തിനെതിരെ 83 ദശലക്ഷം ഡോളറാണ് അവർ ചിലവഴിച്ചത്. അതുകൊണ്ട് തന്നെ നമ്മൾ ഇപ്പോഴേ നിക്ഷേപം തുടങ്ങി മുന്നേറണം,” – സന്ദേശം ആവശ്യപ്പെട്ടു.

മംദാനിയുടെ സോഷ്യലിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവന്ന ‘ന്യൂയോർക്ക് സിറ്റി കോമൺ സെൻസ്’ പോലുള്ള ധനാഢ്യരുടെ കൂട്ടായ്മകളെ പ്രതിരോധിക്കുകയാണ് നേരത്തെയുള്ള ഫണ്ട് ശേഖരണത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. 2029-ലെ തിരഞ്ഞെടുപ്പിൽ മംദാനിക്കെതിരെ ശക്തരായ സ്ഥാനാർത്ഥികളാരും ഔദ്യോഗികമായി രംഗത്തുവന്നിട്ടില്ലെങ്കിലും, ഡെമോക്രാറ്റിക് പാർട്ടിയിലെ മിതവാദികളിൽ നിന്നും കോർപ്പറേറ്റ് മേഖലയിൽ നിന്നും അദ്ദേഹത്തിന് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page