പത്തനംതിട്ട: പത്തനംതിട്ടയില്‍ കാനറാ ബാങ്കിന് കാവല്‍ അണലി. പത്തനംതിട്ട നഗരത്തിലെ കാനറാ ബാങ്ക് ശാഖയുടെ ഷട്ടറിന്റെ താഴില്‍ ഇന്ന് രാവിലെ പൂട്ടില്‍ ചുറ്റിയനിലയിലാണ് അണലിയെ കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്കിലെത്തി ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷട്ടറിനും ലോക്കിനും ഇടയില്‍ ചുറ്റിയ നിലയില്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് ആര്‍.ആര്‍.ടി സംഘത്തെ വിവരമറിയിക്കുകയായിരുന്നു.
ആര്‍.ആര്‍.ടി മുഹമ്മദലി ഒരുമണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടി. ഇതേതുടര്‍ന്ന് ബാങ്ക് തുറക്കാന്‍ വൈകി. ഉഗ്ര വിഷമുള്ള അണലിയുടെ കുഞ്ഞിനെയാണ് പിടികൂടിയത്.







