നടുറോഡില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം; മാലിന്യം ശേഖരിക്കുന്ന ആള്‍ പിടിയില്‍

ബെംഗളൂരു: നടുറോഡില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം. ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ ഇന്ന് രാവിലെയാണ് സംഭവം. പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. ക്ലാസിലേക്ക് പോകുന്നതിനിടെ നഗരത്തില്‍ മാലിന്യം ശേഖരിക്കുന്ന ആള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. സൈബുള്‍ എന്നയാളാണ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചത്.

വിദ്യാര്‍ത്ഥിനി ബഹളം വച്ചതോടെ ആളുകള്‍ ഓടിയെത്തുകയും തൊഴിലാളിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page