പാലക്കാട്: നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കല്ലടിക്കോട് പറക്കലടി വട്ടച്ചാല്‍ വീട്ടിലെ പുന്നൂസ് മാത്യുവിന്റെയും ബീന പുന്നൂസിന്റെയും മകന്‍ അലന്‍ പുന്നൂസിനെയാണ് (20) കാണാതായത്. കോയമ്പത്തൂര്‍ എ.ജെ.കെ കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിയായ അലനെ ജൂണ്‍ ഒന്ന് മുതലാണ് കാണാതായത്. ഇത് സംബന്ധിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി.
അലന്‍ സുഹൃത്തില്‍ നിന്ന് 30,000 രൂപ കടം വാങ്ങിയിരുന്നതായി പറയുന്നു. ഈ പണം തിരിച്ച് കൊടുക്കാന്‍ പറ്റാത്തതില്‍ മനോവിഷമം ഉണ്ടായിരുന്നുവെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.







