സുഹൃത്തിന്റെ മകളുമായി അടുപ്പത്തിലായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍

കൊച്ചി: സുഹൃത്തിന്റെ മകളുമായി അടുപ്പത്തിലായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. എറണാകുളം പള്ളുരുത്തി അയ്യംവേലിയിലെ കണ്ണന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ജെന്‍സന്‍ എന്നയാളെ തേവര പൊലീസ് കസ്റ്റഡിയിലെടുത്തു.

പള്ളുരുത്തി വെളിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ജെന്‍സനും കണ്ണനും തമ്മില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഏറ്റുമുട്ടലിനിടെയാണ് അക്രമം എന്ന് പറയുന്നു. കൊലപാതകം നടക്കുമ്പോള്‍ പെണ്‍സുഹൃത്തിന്റെ പിതാവും മറ്റൊരാളും സ്ഥലത്തുണ്ടായിരുന്നു. ഇവരെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കണ്ണന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page