ബദിയഡുക്ക: ധര്‍മ്മത്തടുക്ക ചള്ളങ്കയം പുഴയില്‍ നിന്നു കടത്തുകയായിരുന്ന പൂഴിയുമായി കെഎല്‍ 14 എം 3380 ടിപ്പര്‍ ലോറി ബദിയഡുക്ക എസ്‌ഐ രൂപേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പിടിച്ചു.
ചള്ളങ്കയം പുഴയില്‍ പൂഴിയൂറ്റല്‍ സജീവമായി തുടരുന്നെന്ന വിവരത്തെത്തുടര്‍ന്നു പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഡ്രൈവര്‍ ലോറിയില്‍ നിന്നു ഇറങ്ങി ഓടി രക്ഷപ്പെട്ടു. പൊലീസ് ലോറിയും മണലും പിടിച്ചെടുത്തു. ഡ്രൈവറെ പിടികൂടുന്നതിനു പൊലീസ് തിരച്ചിലാരംഭിച്ചു.






