എക്‌സാലോജിക്കിന് യു.എ.ഇയില്‍ ബാങ്ക് അക്കൗണ്ട്; അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് ഷോണ്‍ ജോര്‍ജിന്റെ കത്ത്

തിരുവനന്തപുരം: മാസപ്പടി കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എക്‌സാ ലോജിക്കിന് യുഎഇയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ആരോപണം. വിശ്വസനീയ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കാട്ടി ഷോണ്‍ ജോര്‍ജ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തെഴുതി.

സി.എം.ആറിലെ പണം ഈ അക്കൗണ്ടിലേക്ക് കൈമാറി എന്നാണ് ഷോണ്‍ ജോര്‍ജ് കത്തില്‍ പറയുന്നത്. ഈ അക്കൗണ്ടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. അക്കൗണ്ട് നോക്കിയിരുന്നത് വീണ ടിയും സുനീഷ് എം വും ആണെന്നും കത്തില്‍ പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page