വീണ്ടും രാസലഹരി വേട്ട:എംഡിഎംഎയുമായി യുവതീയുവാക്കള്‍ അറസ്റ്റില്‍

പയ്യന്നൂര്‍: 88 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ തളിപ്പറമ്പില്‍ വീണ്ടും രാസലഹരി വേട്ട. 2.1 ഗ്രാം എംഡിഎംഎയുമായി പട്ടുവം, കുന്നരുവിലെ മുജീബ് റഹ്‌മാന്‍ (33), കര്‍ണ്ണാടക, കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാന്‍ (23) എന്നിവരെ റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.
ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പിവി ശ്രീകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ശനി) രാവിലെ ചിറവക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. എംഡിഎംഎ വിതരണ ശൃഖലയിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page