9 ഐ എസ് ഐ ഭീകരര്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി ഡെല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐ എസ് ഐ ഭീകരരെന്നു സംശയിക്കുന്ന ഒമ്പതുപേരെ ഡെല്‍ഹിയില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി ഡെല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റു ചെയ്തു. ഐ എസ് ഐ മുംബൈ ശൃംഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് സംഘമെന്നു സംശയിക്കുന്നു. ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയതായി പൊലീസ് അറിയിച്ചു.
ഡെല്‍ഹിയില്‍ തന്ത്രപ്രധാനമായ സ്ഥാപനങ്ങളും സുരക്ഷാ വിഭാഗങ്ങളെയും ആക്രമിക്കാന്‍ ഐ എസ് ഐ നിയോഗിച്ചവരാണിവരെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. ദാവൂദ് ഇബ്രാഹിമിന്റെ ഭീകര ശൃംഖലയുടെയും പാകിസ്ഥാന്റെ ഐ എസ് ഐ ചാര സംഘടനകളുടെയും കണ്ണികളാണവരെന്നു പൊലീസ് സൂചിപ്പിച്ചു. ആുധങ്ങളും കൈബോംബുകളും സ്‌ഫോടക വസ്തുക്കളും ആണ് ഇവരില്‍ നിന്നു പിടിച്ചെടുത്തിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page