ഗൂഗിൾ എൻജിനീയർ സെന്തിൽ സുബ്രഹ്മണ്യൻ ജി എസ്‌ 1യു എസ്‌ ബോർഡിലേക്ക്

പി പി ചെറിയാൻ

യുഎസിലെ സപ്ലൈ ചെയിൻ, റീട്ടെയിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പ്രമുഖ ലാഭരഹിത സംഘടനയായ ജി എസ്‌ 1 യു എസ്‌ ഗവേണിംഗ് ബോർഡിലേക്ക് ഗൂഗിൾ എൻജിനീയറിങ് ലീഡർ സെന്തിൽ സുബ്രഹ്മണ്യൻ തിരഞ്ഞെടുക്കപ്പെട്ടു.

ഗൂഗിളിലെ പ്രിൻസിപ്പൽ എൻജിനീയറും ഷോപ്പിംഗ് ഗ്രാഫ് വിഭാഗത്തിന്റെ ടെക്നിക്കൽ ലീഡറുമാണ് ഇദ്ദേഹം. ഡിജിറ്റൽ പരിവർത്തനം, വിവരശേഖരണ വികസനം എന്നിവയിൽ യുഎസിന്റെ സപ്ലൈ ചെയിൻ തന്ത്രങ്ങൾക്ക് രൂപം നൽകാൻ പുതിയ ബോർഡ് അംഗങ്ങൾ സഹായിക്കുമെന്ന് ജി എസ്‌ 1 യു എസ്‌ അറിയിച്ചു.

ചെന്നൈ യൂണിവേഴ്സിറ്റിയിൽ നിന്നും ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ സെന്തിൽ സുബ്രഹ്മണ്യൻ, ഗൂഗിളിന് മുൻപ് യാഹൂ, വെറൈസൺ മീഡിയ എന്നീ പ്രമുഖ കമ്പനികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ; കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍, മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി
ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

You cannot copy content of this page