സൗത്ത് കരോലിനയിലെ ബൈക്ക് ഫെസ്റ്റിവലിൽ തിക്കും തിരക്കും; 19 പേർക്ക് പരിക്ക്

പി പി ചെറിയാൻ

സൗത്ത് കരോലിന:അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള അറ്റ്ലാന്റിക് ബീച്ചിൽ നടന്ന ബൈക്ക് ഫെസ്റ്റിവലിൽ ഉണ്ടായ തിക്കിലും തിരക്കിലും 19 പേർക്ക് പരിക്കേറ്റു. വാർഷിക ‘ബ്ലാക്ക് പേൾ കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ബൈക്ക് ഫെസ്റ്റിവലി നിടെ ഞായറാഴ്ച പുലർച്ചെ 1:05 വോടെയാണ് സംഭവം

ആഘോഷങ്ങൾക്കിടയിൽ ഒരാൾ പെട്ടെന്ന് ഓടാൻ തുടങ്ങിയത് ആൾ കൂട്ടത്തിൽ ഭീതി പരത്തുകയും, ആളുകൾ ചിതറിയോടാൻ ഇടയാക്കുകയുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. സെക്കൻഡുകൾ മാത്രമാണ് ഈ പരിഭ്രാന്തി നീണ്ടുനിന്നത്.

പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് സംഘർഷങ്ങളോ ആയുധങ്ങളോ ഉപയോഗിച്ചതായി റിപ്പോർട്ടുകളില്ല. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഫെസ്റ്റിവൽ സാധാരണ നിലയിൽ തുടർന്നു. ട്രാഫിക് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ അധികൃതർ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page