വിഷു ബമ്പര്‍:ഒന്നാം സമ്മാനം വി ബി 135452 നമ്പര്‍ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ വി ബി 135452 നമ്പര്‍ ടിക്കറ്റിന് . തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്.
12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാംസമ്മാനമായ ഒരു കോടി രൂപ ആറുപേര്‍ക്കു വീതം ലഭിച്ചു. ഒന്നാം സമ്മാനം ലഭിച്ചത് കൊല്ലം കരുനാഗപ്പള്ളിയില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിനാണ്.

രണ്ടാം സമ്മാനം ലഭിച്ച നമ്പറുകള്‍: VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998 എന്നീ ടിക്കറ്റുകളാണ്

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പേര്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വിതം ആറ് പേര്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 രൂപ വീതം സമ്മാനങ്ങളും വിഷു ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്. 300 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page