ആലപ്പുഴ: താറാവുകൂട്ടില്‍ കയറിപ്പറ്റി 12 അടിയോളം നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്. താമരക്കുളം നടീവയല്‍ അനുഭവനം വേണുവിന്റെ വീട്ടിലെ താറാവുകൂട്ടില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ താറാവുകളെ തുറന്നുവിട്ട് തീറ്റ കൊടുക്കുമ്പോള്‍ കൂട്ടിനുള്ളില്‍ അനക്കവും ചീറ്റലും കേട്ട് പരിശോധിച്ചപ്പോഴാണ് കൂട്ടിനകത്ത് കിടക്കുന്ന പാമ്പിനെ കണ്ടത്. ചുരുണ്ടു കൂടി കിടക്കുകയായിരുന്നു പാമ്പ്.
തുടര്‍ന്ന് ചുനക്കരയില്‍ നിന്ന് സര്‍പ്പ വോളന്റിയര്‍ ഹരിലാലിനെ വിളിച്ചു വരുത്തിയാണ് പാമ്പിനെ പിടികൂടിയത്. താറാവുകള്‍ സുരക്ഷിതരാണെന്ന് ഉടമ പറഞ്ഞു.







