രണ്ടു ഗ്യാരന്റികള്‍ ഉടന്‍: കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആശാവര്‍ക്കര്‍മാരുടെ വേതനം 3000 രൂപ കൂട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ രണ്ടു ഗ്യാരന്റികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. മന്ത്രി സഭയുടെ ആദ്യത്തെ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ക്കു 3000 രൂപ വര്‍ധിപ്പിച്ചു. പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്കും 1000 രൂപ വര്‍ധിപ്പിച്ചു. വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കും.
മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരുടെ മര്‍ദ്ദനം സംബന്ധിച്ച പരാതി പ്രത്യേക സംഘം അന്വേഷിക്കും. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കും. ജി സുധാകരനെ പ്രോം ടൈം സ്പീക്കറായി നിയമിക്കും. ടി. ആസിഫലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായും നിയമിക്കും-മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനം മെയ് 22ന് ആരംഭിക്കും. 29ന് നയപ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page