കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറ മുണ്ടുമലയിൽ ഇന്നുവൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. പുള്ളിയിൽ ജയ്സൺ എന്നയാളാണ് മരിച്ചത്. താമരശ്ശേരിയിൽ ഉണ്ടായ മറ്റൊരു ഇടിമിന്നലിൽ നാലുപേർക്ക് പരിക്കേറ്റു.ഇവരെ താമരശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴയിലും ഇടിമിന്നലിലും വ്യാപക നാശം ഉണ്ടായിട്ടുണ്ട്. കാസർകോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു







