നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന സംസ്ഥാനത്തെ 21 അംഗ മന്ത്രിസഭാംഗങ്ങൾ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ തിങ്കളാഴ്ച രാവിലെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് വൈകിട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് കൈമാറി. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ 12 വും മുസ്ലിം ലീഗിൽ നിന്ന് അഞ്ചുo കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്, കേ.കോ.ജേക്കബ് ഗ്രൂപ്പ് , ആർ.എസ്.പി, സി.എം.പി, കെ.ഡി.പി. എന്നിവയിൽ നിന്ന് ഓരോ മന്ത്രിമാരുമാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. മന്ത്രിമാരുടെ വകുപ്പുകൾ സത്യപ്രതിജ്ഞക്കു ശേഷം പ്രഖ്യാപിക്കും. കോൺഗ്രസിൽ നിന്നുള്ള മന്ത്രിമാർ : മുഖ്യമന്ത്രി വി ഡി സതീശൻ , രമേശ് ചെന്നിത്തല, കെ മുരളീധരൻ , എ.പി. അനിൽ കുമാർ ,ബിന്ദു കൃഷ്ണ ,സണ്ണി ജോസഫ് , പി.സി.വിഷ്ണുനാഥ് ,റോജി എം ജോൺ ,ടി. സിദ്ദിഖ്, എം ലിജു ,കെ എ തുളസി , ഒ.ജെ.ജനീഷ് . മുസ്ലിം ലീഗ്:പി.കെ.കുഞ്ഞാലിക്കുട്ടി , പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം.ഷാജി, വി.ഇ.അബ്ദുൾ ഗഫൂർ . (രണ്ടരവർഷം കഴിഞ്ഞ് ഇവരിൽ മോശമായ പ്രകടനം നടത്തുന്ന ഒരാളെ മാറ്റി പകരം പാറക്കോൽ അബ്ദുള്ളയെ മന്ത്രിയാക്കും ). കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് മോൻസ് ജോസഫ് , ആർ.എസ്.പി.യിൽ നിന്നു ഷിബു ബേബി ജോണും, സി എം പി യിൽ നിന്ന് സിപി ജോണും, കേരള കോൺഗ്രസ് ജേക്കബ്ബിൽ നിന്ന് അനൂപ് ജേക്കബും, കെ.ഡി.പി. യിൽ നിന്ന് മാണി സി.കാപ്പനും മന്ത്രിമാരാകും .ചീഫ് വിപ്പ്: കേരള കോൺഗ്രസ് ജോസഫിലെ അപു ജോസഫ് ആയിരിക്കും ചീഫ് വിപ്പ് .നിയമസഭാ സ്പീക്കർ: കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാവും.ഡെപ്യൂട്ടി സ്പീക്കർ: കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ ആണ് ഡെപ്യൂട്ടി സ്പീക്കർ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page