യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും : തീരുമാനം ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് ഘടക കക്ഷികളിലെ മന്ത്രിമാരുടെ എണ്ണവും വകുപ്പും ഇന്ന് ചേരുന്ന യുഡിഎഫ് നേതൃയോഗം തീരുമാനിക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് , ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ, പിന്നോക്ക സമുദായ ക്ഷേമ കമ്മീഷൻ ചെയർമാൻ തുടങ്ങിയ ക്യാബിനറ്റ് പദവികളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. കോൺഗ്രസിൽ നിന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ,കെ മുരളീധരൻ തുടങ്ങിയവർ മന്ത്രിമാരാകുമെന്ന് ഉറപ്പാണ് .മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും ആണ് പരിഗണനയിലുള്ളതു്.ആർ.എസ്.പി.യിലെ ഷിബു ബേബിജോൺ , കേ. കോൺഗ്രസ് ജേക്കബിലെ അനൂപ് ജേക്കബ്, സി എം പി യിലെ സിപി ജോൺ , കേരള ഡെമോക്രാറ്റിക് പാർട്ടിയിലെ മാണി സി കാപ്പൻ , ആർഎംപിയിലെ കെ കെ രമ, യു ഡി എഫ് സ്വതന്ത്രന്മാരിൽ ഒരാൾ എന്നിവരും മന്ത്രിമാരാ യേക്കുമെന്നു സൂചനയുണ്ട് .കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് പി ജെ ജോസഫിന് ക്യാബിനറ്റ് റാങ്ക് നൽകാനും നീക്കമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page