അപകടത്തില്‍പ്പെട്ട ബൈക്ക് മോഷ്ടിച്ച കേസ്: പ്രതി അറസ്റ്റില്‍; പിടിയിലായത് പോക്‌സോ ,കളവു കേസുകളില്‍ പ്രതിയായ മീഞ്ച സ്വദേശി

കാസര്‍കോട്: അപകടത്തില്‍പ്പെട്ട ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. മീഞ്ച, സന്തടുക്കയിലെ മുഹമ്മദ് മുന്ന (21)യെ ആണ് മഞ്ചേശ്വരം എസ്‌ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ മഞ്ചേശ്വരത്ത് പോക്‌സോ കേസും ബേക്കലില്‍ മോഷണകേസും ഉള്ളതായി പൊലീസ് പറഞ്ഞു.
കര്‍ണ്ണാടക, ഗദക് സ്വദേശിയും കാസര്‍കോട് നുള്ളിപ്പാടിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എംഎന്‍ സന്തോഷിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സന്തോഷ് ഓടിച്ചിരുന്ന ബൈക്ക് മെയ് ഒന്നിന് രാത്രി 9.30ന് ഉപ്പള ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാറിനു പിന്നില്‍ ബൈക്കിടിച്ചായിരുന്നു അപകടം. പരിക്കേറ്റ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്‍ജ് ആയ ശേഷം ബൈക്ക് കൊണ്ടു പോകാന്‍ സന്തോഷ് ഉപ്പളയില്‍ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ കാര്യം അറിഞ്ഞത്. ഇയാള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പ്രതിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ബൈക്ക് ഉപ്പളയിൽ നിന്നു കണ്ടെത്തിയതായി കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page