മലപ്പുറം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരങ്ങളുടെ മക്കള്‍ തോട്ടില്‍ വീണ് മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ പിലാക്കലില്‍ ആദില്‍ ഹിറാഷ് (7) മുഹമ്മദ് ഫൗസാന്‍ (4) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് സമീപത്തെ തോട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ടില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.







