മാവേലിക്കര: കാല്‍നടയാത്രക്കാരനെ ഇടിച്ചു നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രികനായ കായംകുളം പത്തിയൂര്‍ സ്വദേശി കെ.എസ്.അനന്ദന്‍ (26), കാല്‍നടയാത്രികനായ ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതില്‍ ചെല്ലപ്പന്‍ നായര്‍ (78) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ചെട്ടികുളങ്ങര അഞ്ചുമുറിക്കടയ്ക്കു സമീപമാണ് അപകടം.
വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ചെല്ലപ്പന്‍ നായരെ ഇടിച്ചിട്ട ശേഷം ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.







