പോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

കൊച്ചി: പോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കൈപ്പടമുകള്‍ കൊല്ലംകുടി വീട്ടില്‍ അബുവാണ് (73) മരിച്ചത്. കളമശ്ശേരി കൈപ്പടമുകളില്‍ ഇന്നലെ രാത്രിയാണ് സംഭവം. വീടിന് സമീപത്തെ മരങ്ങള്‍ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോത്തിന്റെ ആക്രമണം ഉണ്ടായതെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ അബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. ആക്രമണകാരിയായ പോത്തിനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കെട്ടിയിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page