എറണാകുളം: ഡ്രൈവറെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശി പ്രവീണ്‍(38) ആണ് മരിച്ചത്. എറണാകുളം കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിന് സമീപത്തെ കിണറ്റില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.
പ്രവീണ്‍ മില്ലിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പ്രവീണ്‍ സ്വയം ചാടി മരിച്ചതാണോ ആരെങ്കിലും കൊന്ന് കിണറ്റിലിട്ടതാണോ എന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







