യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. മേനംകുളം സ്വദേശി ലാലുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയില്‍ പഞ്ചായത്ത് ഉണ്ണി എന്ന രതീഷാണ് അറസ്റ്റിലായത്. ഏപ്രില്‍ 19ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതിയുടെ സുഹൃത്തുക്കളുമായി ലാലു സഹകരിക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം സ്റ്റേഷനിലും തിരുവനന്തപുരം റൂറല്‍ പൊലീസ് സ്റ്റേഷനിലുമായി 18 ആക്രമണക്കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page