സ്‌റ്റേഷനില്‍ നിന്ന് പൊലീസ് വാഹനം കടത്തിക്കൊണ്ടുപോയി; യുവാവ് പിടിയില്‍

കണ്ണൂര്‍: സ്‌റ്റേഷനില്‍ നിന്ന് പൊലീസ് വാഹനം കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. ഗുരുവായൂര്‍ സ്വദേശിയായ നഫ്‌സത്തിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. തന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന പരാതി നല്‍കാനാണ് ഇന്നലെ രാത്രി 12 മണിക്ക് നൗഫത്ത് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് പൊലീസുകാര്‍ സൈബര്‍ പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സ്‌റ്റേഷനിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. മുറ്റത്ത് പൊലീസ് വാഹനം പാര്‍ക്ക് ചെയ്തിരുന്നു. അതില്‍ താക്കോലും ഉണ്ടായിരുന്നു. ഇതോടെ വാഹനവും എടുത്ത് നൗഫത്ത് സ്ഥലം വിടുകയായിരുന്നു.

ടൗണിലെത്തിയപ്പോള്‍ വാഹനം നിര്‍ത്തി ഇയാള്‍ പുറത്തിറങ്ങി. മദ്യലഹരിയില്‍ മുഷിഞ്ഞ വസ്ത്രവുമായി നിന്നിരുന്ന ഇയാളെ കണ്ട് സംശയം തോന്നിയവര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ടൗണില്‍ സെക്യൂരിറ്റി ജോലിക്കായി എത്തിയതാണ് ഇയാളെന്നും മദ്യലഹരിയില്‍ നടത്തിയ പ്രവര്‍ത്തിയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മറ്റ് കേസുകളൊന്നും നിലവിലില്ലെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page