കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന ഒരു കിലോ എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. മലപ്പുറം, ചേലേമ്പ്രയിലെ ആദില്‍ ഷാന്‍, മലപ്പുറം, പള്ളിക്കല്‍ ബസാറിലെ മുഹമ്മദ് ഹര്‍ഷ ലാല്‍, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ ആറുമണിയോടെ കോഴിക്കോട്, നഗരത്തില്‍ വച്ച് പന്തീരാങ്കാവ് പൊലീസും ഡാന്‍സാഫ് ടീമും നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് മൂന്നു പേരും അറസ്റ്റിലായത്. സര്‍വ്വീസ് റോഡില്‍ വച്ച് ടൊയോട്ട കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കോഴിക്കോട് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നതിനാണ് മയക്കുമരുന്നു എത്തിച്ചതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഷാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയതെന്നും വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് നഗരത്തിൽ മയക്കുമരുന്നു എത്തിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.







