സ്പാ ജീവനക്കാരിയെ കടന്നുപിടിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കഴക്കൂട്ടം: സ്പാ ജീവനക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റുചെയ്തു. സിപിഎം കല്‍പന ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ജിപ്‌സന്‍ (35) ആണ് അറസ്റ്റിലായത്.

കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്പാ നടത്തുന്ന സ്ഥാപനത്തിലെ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഏതാനും ദിവസം മുന്‍പ് സ്പായില്‍ എത്തിയ ജിപ്സനും കണ്ടാല്‍ അറിയാവുന്ന ചിലരും ചേര്‍ന്നു തന്നെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page