റേഷനരി ചോറിന് നീലനിറം; അമ്പരന്ന് ജനം; സാമ്പിള്‍ പരിശോധനയ്ക്കയച്ചു

തൃശൂര്‍: റേഷനരി വേവിച്ചപ്പോള്‍ വെള്ളച്ചോറിന് പകരം ലഭിച്ചത് നീലച്ചോറ്. ചാലക്കുടി മേലൂര്‍ പാലപ്പിള്ളി ഭാഗത്തെ വീടുകളില്‍ വച്ച റേഷനരിയില്‍ നിന്നുമാണ് നീലച്ചോറ് ലഭിച്ചത്. വാലങ്ങാമുറിയിലുള്ള റേഷന്‍കടയില്‍ നിന്നാണ് ഇവിടെയുള്ളവര്‍ അരി വാങ്ങിയത്.

ചോറിന് നീല നിറം കണ്ടതിന്റെ അമ്പരപ്പിലാണ് പ്രദേശവാസികള്‍. ഉച്ചയ്ക്ക് വച്ച ചോറാണ് വൈകുന്നേരമായപ്പോള്‍ നീലനിറമായതെന്നു നാട്ടുകാര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പും വാര്‍ഡില്‍ സമാന സംഭവം ഉണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. നിറംമാറ്റമുണ്ടായതോടെ വീട്ടുകാര്‍ ചോറ് കഴിച്ചില്ല.
വിവരമറിഞ്ഞ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരി പരിശോധനക്കായി കൊണ്ടുപോയി. പരിഭ്രമിക്കേണ്ടതില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page