ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവും യുവതിയും മരിച്ചു

ആലപ്പുഴ: വണ്ടാനത്തു ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ദാരുണമായി മരിച്ചു. ഇന്നലെ അർദ്ധരാത്രി മെഡിക്കൽ കോളജിന് അടുത്താണ് ദാരുണ സംഭവം. അർത്തുങ്കൽ അരീപ്പറമ്പിൽ കളത്തിൽ പറമ്പിലെ അഖിൽ കൃഷ്ണ (22) ചേർത്തല കറുപ്പും കുളങ്ങരയിലെ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ അച്ചുവിനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടയിൽ ആയിരുന്നു അപകടം. അപകടത്തിൽ അച്ചു സംഭവം സ്ഥലത്തും അഖിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മരിച്ചു . അമ്പലപ്പുഴ പോലീസ് കേസെടുത്തു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page