മദ്യപിച്ച് വാഹനം ഓടിച്ച പോലീസ് ചീഫ് അറസ്റ്റിൽ

പി പി ചെറിയാൻ

ഡാളസ് : മദ്യപിച്ച് വാഹനം ഓടിച്ച ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ചീഫ് ബ്രെന്റ് ഹർലിയെ കോളേജ് സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 29-ന് ഹർലി ഓടിച്ചിരുന്ന ട്രക്ക് ഒരു ‘നോ പാർക്കിംഗ്’ ബോർഡിൽ ഇടിചതിനെത്തുടർന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ടെക്സസ് എ ആൻഡ് എം ബേസ്ബോൾ മത്സരത്തിനിടെയും റെസ്റ്റോറന്റുകളിൽ നിന്നും മദ്യം കഴിച്ചതായി അദ്ദേഹം സമ്മതിച്ചു.ഫീൽഡ് സോബ്രൈറ്റി ടെസ്റ്റിൽ അദ്ദേഹം പരാജയപ്പെട്ടതിനെത്തുടർന്നാണ് പൊലീസ് ചീഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം നടക്കുമ്പോൾ അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഔദ്യോഗിക വാഹനമല്ല ഉപയോഗിച്ചിരുന്നതെന്നും ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നിലവിൽ ഹർലി ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page