കണ്ണൂര്‍: കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി പൊന്ന്യം കുണ്ടുചിറ സ്വദേശി രാജന്‍ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം. പൊന്ന്യം പറാംകുന്നിലെ 110 കെ വി സബ്‌സ്റ്റേഷന് സമീപത്തെ വൈദ്യുത തൂണിലെ തീ കെടുത്താന്‍ തലശ്ശേരി സെക്ഷനിലെ ജീവനക്കാരനായ രാജേഷിനോടൊപ്പം സഹായിയായി എത്തിയതായിരുന്നു രാജന്‍.
പരിശോധനയ്ക്കിടെ രാജന്‍ ഹൈടെന്‍ഷന്‍ വൈദ്യുതിക്കമ്പിയോട് ചേര്‍ന്നുള്ള എര്‍ത്ത് കമ്പിയില്‍ അറിയാതെ പിടിക്കുകയായിരുന്നു. ഇതോടെ ഷോക്കേറ്റ് തെറിച്ചുവീണ രാജന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സിന്ധുവാണ് രാജന്റെ ഭാര്യ, മകള്‍: അനുവര്‍ഷ.







