തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. തുരുവമ്പാടിക്ക് വേണ്ടി പടക്കം നിര്‍മ്മിക്കുന്ന സ്ഥലത്താണ് ഇന്ന് ഉച്ച കഴിഞ്ഞ് സ്‌ഫോടനം നടന്നത്. വലിയ ശബ്ദത്തില്‍ സ്‌ഫോടനം ഉണ്ടായതായാണ് പ്രദേശവാസികള്‍ പറയുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം നടന്നത്.

സംഭവ സമയത്ത് സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. 40 പേര്‍ക്കെങ്കിലും പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. രണ്ടേക്കറോളം വരുന്ന പ്രദേശത്താണ് സ്‌ഫോടനം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകട സമയത്ത് എത്ര തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല.

എട്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. കൂടുതല്‍ സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഒരുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page