കോളേജില്‍ പ്രബന്ധാവതരണത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: കോളേജിലെ പ്രബന്ധാവതരണത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ പറവണ്ണ സ്വദേശി പാലക്ക വളപ്പില്‍ ഷംസുദ്ദീന്റെ മകള്‍ ഷഫീഖയാണ് (20) മരിച്ചത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി എന്‍ജിനിയറിങ് കോളജില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

ഉടന്‍ തന്നെ കാളേജ് അധികൃതര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചേരി ആതവനാട് മര്‍ക്കസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബയോടെക്നോളജി വിഭാഗം വിദ്യാര്‍ഥിനിയാണ്. തിരൂര്‍ ടൗണില്‍ ഓട്ടോതൊഴിലാളിയാണ് ഷഫീഖയുടെ പിതാവ്. ഷെരീഫയാണ് മാതാവ്. സഹോദരി: ഷഹ്‌മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page