പാടത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം; തെങ്ങുകയറ്റ തൊഴിലാളിയുടേതെന്ന് സംശയം

എറണാകുളം: പാടത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോതമംഗലം കോട്ടപ്പടി പുത്തന്‍കുളത്ത് കോട്ടേപ്പാടം പാടത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പാടത്ത് പുല്ലു ചെത്താന്‍ പോയ പ്രദേശവാസിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു.

വേങ്ങൂര്‍ സ്വദേശിയായ തെങ്ങുകയറ്റക്കാരനായ ഒരു യുവാവിനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. ഇതു സംബന്ധിച്ച് കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കാണുന്നത്. മൃതദേഹം ഇയാളുടേതാകാമെന്നാണ് സംശയം. സമീപത്തായി ഒരു വെട്ടുകത്തിയും തേങ്ങകളും ചിതറിക്കിടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതാണ് മൃതദേഹം ഇയാളുടേതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലായതിനാല്‍ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page