മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; അച്ഛനും മകനും മര്‍ദ്ദനം

കോട്ടയം: മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത അച്ഛനേയും മകനേയും മര്‍ദ്ദിച്ചതായി പരാതി. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര കല്ലേക്കുളത്താണ് സംഭവം. പൂഞ്ഞാര്‍ സ്വദേശി സജി, അച്ഛന്‍ തങ്കന്‍ എന്നിവര്‍ക്കാണ് അഞ്ചംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ഇതില്‍ തീക്കോയി സ്വദേശികളായ അഭിഷേക്, അബിന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. മറ്റ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും ഇവര്‍ ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page