ഇടുക്കി: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. ഇടുക്കി ആനച്ചാലിന് സമീപം ചെങ്കുളത്ത് ഇന്ന് രാവിലെ ആണ് സംഭവം. മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നിയാണ് മരിച്ചത്. നല്ല ആഴമുള്ള കിണറിലാണ് ബെന്നി ഇറങ്ങിയത്. താഴെ എത്തിയ ഉടന്‍ ബെന്നിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
സമീപ വാസികള്‍ ബെന്നിയെ കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. സമീപവാസികളും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ബെന്നിയെ ദീര്‍ഘനേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെത്തിക്കുകയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും മരണം സംഭവിച്ചു.







