നിതിൻ രാജിന്റെ ആത്മഹത്യ: ആരോപണ വിധേയനായ അനാട്ടമി പ്രൊഫസറെ കോളേജിൽനിന്ന് പുറത്താക്കി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം കെ റാമിനെ കോളേജിൽനിന്ന് പുറത്താക്കി. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രംഗത്തെത്തുകയും അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോളേജിൽ സമരം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുറത്താക്കൽ നടപടി. നിതിന്റെ മരണത്തിൽ റാമിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഡോക്ടർ റാം ഒളിവിലാണെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page