കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു

പാറശാല: ജോലിക്കിടയിൽ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശിയും കെഎസ്ഇബി കരാർ ജീവനക്കാരനുമായ സന്തോഷ് കുമാർ (4o) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഇയാളെ സഹപ്രവർത്തകർ ഉടൻ പാറശാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .സന്തോഷിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്ന് ബന്ധുക്കളും സഹജീവനക്കാരും ആരോപിച്ചു .മാത്രമല്ല ഓക്സിജൻ നൽകാനുള്ള പരിജ്ഞാനം പോലും ജീവനക്കാർക്ക് ഇല്ലായിരുന്നു എന്നും പരാതിയുണ്ട് .ഇതിൽ ഇലക്ട്രിസിറ്റി ജീവനക്കാർ പ്രതിഷേധിച്ചു .സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പാറശാല പോലീസ് ജീവനക്കാരെ സമാധാനിപ്പിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page