ബാധയൊഴിപ്പിക്കാൻ 15 കാരിയെ കെട്ടിയിട്ട് മർദ്ദിച്ച ഉസ്താദ് അറസ്റ്റിൽ

കായംകുളം : ബാധ ഒഴിപ്പിക്കാൻ 15 കാരിയെ കൈകാലുകൾ കെട്ടിയിട്ട ശേഷം അടിച്ചു പരിക്കേൽപ്പിച്ച ഉസ്താദിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കീരിക്കാട് വേരുവള്ളി തയ്യിൽ പടീറ്റതിൽ യൂസഫ് കുട്ടി (56 ) യാണ് അറസ്റ്റിൽ ആയത് .പെൺകുട്ടിയെ ബാധ ആവാഹിച്ചിട്ടുണ്ടെന്നും അതിനെ ഒഴിപ്പിക്കണമെന്നു മുള്ള ഉസ്താദിന്റെ വാക്കുകേട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ അതിന് സമ്മതിക്കുകയായിരുന്നു. ഹരിപ്പാട് സ്വദേശിയായ പെൺകുട്ടിയെ കായംകുളത്തുള്ള ബന്ധുവീട്ടിൽ വച്ചാണ് ഉസ്താദ് ബാധയൊഴിപ്പിക്കുന്നതിനു കൈ കാലുകൾ കെട്ടിയിട്ട ശേഷം ക്രൂരമായി മർദ്ദിച്ചത്. മന്ത്രവാദം നടന്ന വീടിന്റെ ഉടമയും പെൺകുട്ടിയുടെ ബന്ധവുമായ ആളാണ് കേസിലെ ഒന്നാംപ്രതി ഇയാൾ മറ്റൊരു പോക്സോ കേസിൽ ജയിലിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page